കണ്ണൂർ · കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ (കെ.ജി.ഒ.എഫ്) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സ്വാഗതസംഘം രൂപീകരിച്ചു. 2026 ജനുവരി 9 മുതൽ 11 വരെ കണ്ണൂരിൽ വച്ച് സമ്മേളനം നടക്കും.
താണ ദിനേശ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം എ.ഐ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി കെ.ടി. ജോസ് ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എഫ് സംസ്ഥാന പ്രസിഡന്റ് ഡോ. ബിനു പ്രശാന്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. വി.ആർ. സുരേഷ്‌കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.


യോഗത്തിൽ എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻ്റ് താവം ബാലകൃഷ്ണൻ, കിസാൻസഭ സംസ്ഥാന വൈസ് പ്രസിഡന്റ് എ. പ്രദീപൻ, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം വെള്ളോറ രാജൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. പി.
അജയകുമാർ, എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് എം. ഗംഗാധരൻ, കെ.ജി.ഒ.എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. ഇ.പി. നൗഫൽ, സംസ്ഥാന സെക്രട്ടറി കെ.വി. ബിജുക്കുട്ടി, സംസ്ഥാന ട്രഷറർ വിമൽ കുമാർ, സംസ്ഥാന കമ്മിറ്റി അംഗം ഡോ. കിരൺ വിശ്വനാഥ്, സംസ്ഥാന കൗൺസിൽ അംഗം കെ.കെ. ആദർശ്, സംസ്ഥാന വൈസ് പ്രസിഡൻ്റ് എം. റീജ, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി റോയി ജോസഫ്, എ.കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി വി. രാധാകൃഷ്‌ണൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
കെ.ജി.ഒ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വി.എം. ഹാരിസ് സ്വാഗതവും ജില്ലാ സെക്രട്ടറി ഇ. പ്രമോദ് നന്ദിയും പറഞ്ഞു.സ്വാഗതസംഘം ചെയർമാനായി സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി.സന്തോഷ്കുമാറിനെയും കൺവീനറായി കെ.ജി.ഒ.എഫ് സംസ്ഥാന കൗൺസിൽ അംഗം കെ.കെ. ആദർശിനെയും തെരഞ്ഞെടുത്തു.
സമ്മേളനത്തോടനുബന്ധിച്ച് പൊതുസമ്മേളനം, പ്രതിനിധി സമ്മേളനം, സെമിനാറുകൾ, കലാ-സാംസ്കാരിക പരിപാടികൾ എന്നിവ സംഘടിപ്പിക്കും.
കെ.ജി.ഒ.എഫിൻ്റെ 30-ാം സംസ്ഥാന സമ്മേളനത്തിന് ലോഗോ തയ്യാറാക്കുന്നതിനായി സംസ്ഥാന സർക്കാർ ജീവനക്കാരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. തയ്യാറാക്കിയ ഡിസൈൻ സെപ്റ്റംബർ 10 लॅी [email protected]> എന്ന മെയിലിലേക്കോ 9446308578 എന്ന വാട്സ്ആപ്പ് നമ്പറിലേക്കോ അയയ്ക്കണം.
Kerala Gazetted Officers Federation forms welcome team for state conference